ദൂരം (മണ്ണാർക്കാട് നിന്നു്)

31 KM (1 HR 5 MN)

കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഷോളയൂർ പഞ്ചായത്തിൽ നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന വാഹനം ഇവിടെയുണ്ട്‌. സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും. കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ്.ഡാമിന് താഴ്ത്തേക്കു ഒഴുകുന്ന വെള്ളം ശിരുവാണി നദിയായി ഭവാനി നദിയിൽ ചേരുന്നു.

തമിഴ്നാട്ടിലെ സിംഗമ്പതിയിൽ നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ വെച്ച് ശുദ്ധീകരിച്ച ശേഷം കോയമ്പത്തൂർ വാട്ടർ സപ്ലൈ പ്രൊജക്റ്റ് ഭാഗമായി കോയമ്പത്തൂരിൽ കുടിവെള്ളത്തിനായി ആണ് ഈ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്നത്. അണക്കെട്ടിന്റെ കിഴക്ക് ഭാഗത്തായാണ് മുത്തിക്കുളം കുന്നിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ നിന്നുമാണ് അണക്കെട്ടിലേക്കു വെള്ളം എത്തുന്നത് . 150 വർഷം പഴക്കമുള്ള പട്ടിയാർ ബംഗ്ലാവ് ശിരുവാണി റിസർവോയർ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 1973 ആഗസ്തിലാണ് കോയമ്പത്തൂർ പട്ടണത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണത്തിനായി സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒരു കരാർ നടപ്പിലാക്കിയത്. കേരള സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ അണക്കെട്ട് തമിഴ്നാട്ടിലെ ഫണ്ട് ഉപയോഗിച്ച് കേരള പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയതാണ്.

മണ്ണാർക്കാടിനു സമീപമുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം.

വഴി

MANNARKKAD → CHIRAKKALPADI → KANJIRAPUZHA DAM → PALAKKAYAM → SIRUVANI DAM